Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Block Panchayat

Pathanamthitta

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ യോ​ഗം

മ​ല്ല​പ്പ​ള്ളി: 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മെ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ല​ക്ഷ്മി അ​ജി​ത്, മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ലൈ​ലാ അ​ല​ക്സാ​ണ്ട​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​മി ലി​റ്റി കൈ​പ്പ​ള്ളി​ൽ, എ.​ഡി. ജോ​ൺ, എം.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ഷി​നി കെ.​പി​ള്ള, ധ​ന്യ​മോ​ൾ ലാ​ലി, ര​ഞ്ജ​ിനി അ​ജി​ത്, എം. ​ഡി. ദി​നേ​ശ് കു​മാ​ർ, ലി​ബി​ൻ ജോ​സ​ഫ്, സി.​പി. മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് : മി​നി ടോ​മി കരിയിലക്കുളം പ്ര​സി​ഡ​ന്‍റ്,സി.​എ​സ്. യ​ശേ​ാധ​ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ മി​നി ടോ​മി ക​രി​യി​ല​ക്കു​ള​വും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ സി.​എ​സ്. യ​ശോ​ധ​ര​നും അ​ധി​കാ​ര​മേ​റ്റു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ ബീ​നാ ബി​ജു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ വി​പി​ന്‍ അ​ഗ​സ്റ്റി​നു​മാ​യി​രു​ന്ന എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.

മി​നി ടോ​മി​യും സി.​എ​സ്. യ​ശോ​ധ​ര​നും മു​മ്പ് പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, മാ​തൃ​വേ​ദി മു​ന്‍ രൂ​പ​ത സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ മി​നി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.


പാ​മ്പാ​ടും​പാ​റ ഡി​വി​ഷ​നി​ല്‍​നി​ന്നാ​ണ് ഇ​ക്കു​റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​മ​ക്ക​ല്‍​മേ​ട് ഡി​വി​ഷ​നി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​എ​സ്. യ​ശോ​ധ​ര​ന്‍ കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​ണ

Kerala

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി ധാ​ര​ണ തെ​റ്റി​ച്ച് വോ​ട്ട് ചെ​യ്തു; ആ​ർ​ജെ​ഡി അം​ഗ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത ആ​ർ​ജെ​ഡി അം​ഗ​ത്തെ സ​സ്പെ​ന്‍റ് ചെ​യ്തു. വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ര​ജ​നി തെ​ക്കെ ത​യ്യി​ലി​നെ​തി​രെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ആ​ർ​ജെ​ഡി ന​ട​പ​ടി എ​ടു​ത്ത​ത്. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ക​യും പാ​ർ​ട്ടി ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നു​മാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി ധാ​ര​ണ തെ​റ്റി​ച്ച ര​ജ​നി തെ​ക്കെ ത​യ്യി​ൽ യു​ഡി​എ​ഫ് ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ് വോ​ട്ട് ചെ​യ്ത​ത്. രാ​ധാ​കൃ​ഷ്ണ​ൻ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ൻ​മാ​രെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് അ​ധ്യ​ക്ഷ​ൻ​മാ​രെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ 10.30ന് ​ആ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ക. ഉ​ച്ച​യ്ക്ക് 2.30ന് ​വൈ​സ് പ്ര​സി​ഡ​ന്‍റി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ വി​മ​ത​ന്മാ​ർ നി​ർ​ണാ​യ​ക​മാ​കും.

941 പ​ഞ്ചാ​യ​ത്തു​ക​ൾ, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ,14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ച് മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും.

 

District News

ബ്ലോക്ക് പ​ഞ്ചാ​യത്ത് സാരഥികൾ

നെ​ടു​ങ്ക​ണ്ടം

  1. രാ​ജാ​ക്കാ​ട് വി​പി​ൻ സി. ​അ​ഗ​സ്റ്റി​യ​ൻ (എ​ൽ​ഡി​എ​ഫ്), 2. എ​ൻ.​ആ​ർ.​സി​റ്റി - പി. ​രാ​ജാ​റാം (എ​ൽ​ഡി​എ​ഫ്), 3. രാ​ജ​കു​മാ​രി - ജി​ഷ ബി​ജു (യു​ഡി​എ​ഫ്), 4. സേ​നാ​പ​തി - ജെ​സി ബാ​ബു (എ​ൽ​ഡി​എ​ഫ്), 5. ചെ​മ്മ​ണ്ണാ​ർ - ബീ​നാ ബി​ജു (എ​ൽ​ഡി​എ​ഫ്), 6. പാ​റ​ത്തോ​ട് - ശ്രീ​ല​താ ബി​നീ​ഷ് (എ​ൽ​ഡി​എ​ഫ്), 7. കോ​ന്പ​യാ​ർ - കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ (യു​ഡി​എ​ഫ്), 8. തൂ​ക്കു​പാ​ലം - ഷിം​ല ബീ​വി (യു​ഡി​എ​ഫ്),9. രാ​മ​ക്ക​ൽ​മേ​ട് - സി.​എ​സ്. യ​ശോ​ധ​ര​ൻ (യു​ഡി​എ​ഫ്), 10. ക​ന്പം​മെ​ട്ട് - കെ.​കെ.​കു​ഞ്ഞു​മോ​ൻ (യു​ഡി​എ​ഫ്), 11. പാ​ന്പാ​ടും​പാ​റ - മി​നി ടോ​മി (യു​ഡി​എ​ഫ്), 12. ബാ​ല​ഗ്രാം - ഷൈ​ജ സ​ണ്ണി (യു​ഡി​എ​ഫ്), 13. നെ​ടു​ങ്ക​ണ്ടം - സോ​ണി​യ മാ​ർ​ട്ടി​ൻ (യു​ഡി​എ​ഫ്), 14. പൊ​ന്നാ​മ​ല - മു​കേ​ഷ് മോ​ഹ​ന​ൻ (യു​ഡി​എ​ഫ്).
  2. സ്വ​ത​ന്ത്രന്‍റെ നി​ല​പാ​ട്
    പ​ള്ളി​വാ​സ​ലി​ല്‍ നി​ര്‍​ണാ​യ​കം
  3. അ​ടി​മാ​ലി: പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്രനാ​യി മ​ത്സ​രി​ച്ചുജ​യി​ച്ച വ​ര്‍​ഗീ​സ് കാ​വു​ങ്ക​ലി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​കം. പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന കാ​ര്യം വ​ര്‍​ഗീ​സ് കാ​വു​ങ്ക​ൽ തീ​രു​മാ​നി​ക്കും. 14 സീ​റ്റു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴു സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫും ആ​റു സീ​റ്റു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫും വി​ജ​യി​ച്ചു. യു​ഡി​എ​ഫി​നൊ​പ്പം വ​ര്‍​ഗീ​സ് നി​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തു ഭ​ര​ണം യു​ഡി​എ​ഫി​നാ​കും. വ​ര്‍​ഗീ​സി​ന്‍റെ പി​ന്തു​ണ എ​ല്‍​ഡി​എ​ഫി​നെ​ങ്കി​ല്‍ പ്ര​സി​ഡ​ന്‍റി​നെ നി​ശ്ച​യി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​രും.

  4. 22 വോ​ട്ടി​നാ​ണ് വ​ര്‍​ഗീ​സ് കാ​വു​ങ്ക​ല്‍ വി​ജ​യി​ച്ച​ത്. 2015ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ വ​ര്‍​ഗീ​സ് അ​ന്ന് 21 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഏ​ഴു സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി​രു​ന്നു ഇ​ത്ത​വ​ണ പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം മത്സരിച്ചത്.

District News

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മ​ൾ​ട്ടി സെ​ൻ​സ​റി പാ​ർ​ക്ക് ‍യാഥാർഥ്യമായി

കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ന്വ​യ മ​ൾ​ട്ടി സെ​ൻ​സ​റി പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​യി. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പാ​ർ​ക്കും സെ​ൻ​സ​റി പാ​ർ​ക്കു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.

എം​സി റോ​ഡ​രി​കി​ൽ പ​ട്ടി​ത്താ​ന​ത്തു​ള്ള 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ​മ​ന്വ​യ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 2008ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​പ്പോ​ൾ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് അം​ഗീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം ന​ട​ത്തി​യ​ത്.

25 കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു പ്രാ​വ​ശ്യം ഫി​സി​യോ​തെ​റാ​പ്പി​യും ആ​ഴ്ച​യി​ൽ ഒ​രു പ്രാ​വ​ശ്യം സ്പീ​ച്ച് തെ​റാ​പ്പി​യും എ​ല്ലാ ദി​വ​സ​വും ഓ​ട്ടി​സം ഡെ​വ​ല​പ്മെ​ന്‍റ് തെ​റാ​പ്പി​യും ന​ൽ​കു​ന്നുണ്ട്.

മ​ൾ​ട്ടി സെ​ൻ​സ​റി ഔ​ട്ട് ഡോ​ർ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ൺ ചി​റ്റേ​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​രൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സിന്ധു​മോ​ൾ ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ർ​മ​ല ജിമ്മി, പി.​എം മാ​ത്യു, സി​ഡി​പി​ഒ അം​ബി​ക, കൊ​ച്ചു​റാ​ണി സെബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up